India

ലാളിത്യത്തിന്റെ ആൾരൂപമായി മിസോറാം ഗവർണർ ഭവനിലേക്ക് കുമ്മനം ; വിശ്വസിക്കാനാകാതെ ഉദ്യോഗസ്ഥർ

ന്യൂഡൽഹി : മിസോറം ഭവനിലെത്തിയ നിയുക്ത ഗവർണർ കുമ്മനം രാജശേഖരനെ വരവേറ്റതു ബൈബിൾ വചനകൾ . പാസ്റ്റർ ഡേവിഡ് ലാൽറാംലിയാനയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ വായന‌യിലും ‌പ്രാർഥനയിലും ഭവനിലെ ജീവനക്കാരും പങ്കെടുത്തു. ‘കർത്താവ് എന്റെ ഇടയനാകുന്നു. എനിക്കു മുട്ടുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവനെനിക്കു തണലേകും; പ്ര‌ശാന്തമായ ജലാശയത്തിലേയ്ക്ക് അവൻ എന്നെ നയിക്കു’മെന്ന സങ്കീർത്തന ഭാഗമാണു പാസ്റ്റർ വായിച്ചത്.

ഗവർണറായി ചുമതലയേൽക്കാൻ പോകുന്ന നേതാവിന്റെ പകിട്ടേതുമില്ലാതെ വന്ന കു‌മ്മനത്തിനു യോജിച്ച പ്രാർഥനാവചനങ്ങളായി അവ. ചെങ്ങന്നൂർ തിരഞ്ഞെടുപ്പു ഗോദയിൽ നിന്നു നേ‌രെയെത്തിയ അദ്ദേഹത്തിന്റെ പക്കൽ ആകെയുണ്ടായിരുന്നത് ഒരു വെള്ളക്കുപ്പായം. വൈകുന്നേരത്തെ ഗോഹട്ടി വിമാനത്തിൽ പുറപ്പെടും മുമ്പ് ഗവർണർക്കു വേണ്ട അത്യാവശ്യ വസ്ത്രങ്ങൾ സംഘടിപ്പിച്ചതു മിസോറം റസിഡന്റ് കമ്മിഷണർ പ്രവീൺ ഗുപ്തയും സഹപ്രവർത്തകരുമാണ്. ആർഭാടത്തിന്റെ വേഷവിതാനങ്ങൾ കണ്ടു പരിചയിച്ച വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഞെട്ടിച്ചു, മലയാളിത്തത്തിന്റെ ലാളിത്യം.

എന്നാൽ പുതിയ പദവി ഏറ്റെടുക്കാൻ കുമ്മനത്തിനു താൽപര്യമില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനോട് കുമ്മനം പ്രതികരിച്ചതിങ്ങനെ, ” ഭരണകാര്യങ്ങളിൽ പരിചയക്കുറവുണ്ട്. അതിനാൽ ഭരണകർത്താവെന്ന നിലയിൽ മോശക്കാരനല്ലെന്നും തെളിയിക്കേണ്ട ബാധ്യതയുമുണ്ട്. സംഘടന ഏൽപിച്ച ജോലിയാണ്. അതിനോടു വിമുഖതയില്ല. ഏറ്റെടുക്കില്ലെന്നു പറഞ്ഞിട്ടുമില്ല. കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button