India

ഞങ്ങളുടെ അന്ധവിശ്വാസമായിരുന്നു ഇതിനെല്ലാം കാരണം; ആസാറാം ബാപ്പുവിന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മ

ആൾദൈവം ആസാറാം ബാപ്പുവിന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മ എഴുതിയ കുറിപ്പ് ആരുടെയും കണ്ണു നനയിക്കും. മകൾക്ക് സംഭവിച്ച വലിയൊരു ദുരന്തത്തെ നേരിട്ട അനുഭവം പ്രമുഖപത്രത്തിലെഴുതിയാണ് അവർ പങ്കുവെച്ചത്. അതിലെ ചില പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

‘ആസാറാം ഞങ്ങൾക്ക് ദൈവമായിരുന്നു,വർഷങ്ങളോളം ഞങ്ങളുടെ ജീവിതം അയാളെ ചുറ്റിപ്പറ്റിയായിരുന്നു.പക്ഷേ,ആ ദൈവം തന്നെ ഞങ്ങളുടെ ജീവിതം തകർത്തു.ഞങ്ങളുടെ ഒരേയൊരു മകളെ അയാൾ ബലാത്സംഗം ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിനമാണ്. എന്റെ മകൾ പീഢനത്തിരയായെന്നറിഞ്ഞ ദിവസം .വീട് ശ്മശാനമൂകതയിലാണ്ടു.ആരും പരസ്പരം സംസാരിക്കുകയോ,ആഹാരം കഴിക്കുകയോ ചെയ്തില്ല.

എന്റെ മകൾ മണിക്കൂറുകളോളം കരഞ്ഞു. അയാളോടുള്ള കടുത്ത ആരാധന മൂലം നല്ല സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന മക്കളെ അയാളുടെ ആശ്രമത്തിലാക്കി. ഞങ്ങളുടെ അന്ധവിശ്വാസമായിരുന്നു ഇതിനെല്ലാം കാരണം. ഞങ്ങളെ ബാധിച്ച നടുക്കത്തിൽ നിന്ന് ചെറിയൊരു വിടുതൽ കിട്ടിയപ്പോൾ. എന്റെ ഭർത്താവ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചു. വേണ്ടപ്പെട്ടവരെല്ലാം എതിർത്തിട്ടും ഞങ്ങൾ കേസുമായി മുന്നോട്ടു പോയി. അതിനു കാരണം ഞങ്ങളുടെ മകളുടെ അസാമാന്യ ധൈര്യം തന്നെയായിരുന്നു. തനിക്ക് സംഭവിച്ച ദുരന്തത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന ഉറച്ച തീരുമാനമായിരുന്നു.

ഒരുപാട് നഷ്ടങ്ങളുണ്ടായി. ഞങ്ങളുടെ മകന് പഠനം ഉപേക്ഷിച്ച് ബിസിനസ് ഏറ്റെടുക്കേണ്ടി വന്നു. കേസിന്റെ വിഷമം പിടിച്ച ഘട്ടങ്ങളിലെല്ലാം മകൾ കണ്ണീരടക്കി സമചിത്തതയോടെ പെരുമാറി. കോടതിയിലെ സംഭവവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളിൽ അമ്മയായ ഞാൻ പതറിയെങ്കിലും എന്റെ മകൾ പതറാതെ പിടിച്ചു നിന്നു. അവൾ ഞങ്ങളുടെ ഹീറോ ആയി മാറുകയായിരുന്നു. കാരണം ഞങ്ങൾ വിഷമിക്കുന്നത് കാണാൻ അവൾക്ക് കഴിയില്ലായിരുന്നു. പല ഭീഷണികളും അതിജീവിച്ച് കേസ് ജയിച്ചപ്പോൾ എന്റെ മകളുടെ പുനർജന്മയായിരുന്നു.കേസിന്റെ നീണ്ടകാലത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട അവളുടെ പഠനം വീണ്ടും തുടങ്ങി. അവളുടെ മുഖത്തെ പ്രസന്നതയും ചിരിയും തിരികെയെത്തി.സിവിൽ സർവീസ്‌എഴുതാൻ തയ്യാറെടുക്കുന്നു. ഞങ്ങളുടെ ജീവിതം വീണ്ടും പ്രതീക്ഷകളിലേയ്ക്ക് വാതിൽ തുറക്കുന്നു’.

സ്വയം പ്രഖ്യാപിത ആൾദൈവമായ “ആസാറാം ബാപ്പു” ഗുജറാത്തിൽ സബർമതിയുടെ തീരത്ത് ഒരു ചെറിയ കുടിലിൽ തുടങ്ങിയ യാത്ര ,ഇന്ത്യയൊട്ടുക്കും ഏകദേശം 400 ഓളം ആശ്രമങ്ങളും ലക്ഷക്കണക്കിന് ശിഷ്യസഹായികളും സ്വന്തമായുള്ള സാമ്രാജ്യത്തിന്റെ അധിപനായി വളരുകയായിരുന്നു. 2013ൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലാവുകയായിരുന്നു. പിന്നീട് ജോധ്പൂരിലെ സ്പെഷ്യൽ കോടതി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും,Posco നിയമത്തിലെയും പ്രത്യേക സാധ്യതകളുപയോഗിച്ച് 2018 ൽ ജീവപര്യന്തം തടവിന് വിധിച്ചു.

ശിവാനി ശേഖര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button