Latest NewsIndia

ലൈംഗിക പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ മകന്‍ കുറ്റക്കാരനാണെന്ന് കോടതി

സൂറത്ത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായ് ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തി. സൂറത്ത് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വച്ച് രണ്ട് സഹോദരിമാരെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി. ഏപ്രില്‍ 30-നാണ് ശിക്ഷ വിധിക്കുക.

കേസില്‍ 35 പ്രതികളും 53 സാക്ഷികളുമാണുള്ളത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. കേസില്‍ നാരായണ്‍ സായ്‌യുടെ നാല് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സായ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2013-ലാണ് സംഭവം നടക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‌ലിയില്‍ ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് സഹോദരിമാരാണ് 40-കാരനായ നാരായണ്‍ സായ്‌ക്കെതിരെ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button