സന്യാസികളെയും ബ്രഹ്മചാരികളെയും ആദരിച്ചിരുന്ന ഒരു സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരാണ് നമ്മൾ. പക്ഷെ ഭക്തി കച്ചവടമാക്കുന്ന ഒരുപറ്റം കള്ള നാണയങ്ങൾ സന്യാസ സമൂഹത്തിന്റെ ഇടയിൽ വന്നു ചേർന്നപ്പോൾ ഒരു വലിയ വിഭാഗം ആളുകൾ സന്യാസ സമൂഹത്തെ തെറ്റുകാരായി അല്ലെങ്കിൽ മോശക്കാരായി ചിത്രീകരിക്കാൻ തുടങ്ങി.
ജനങ്ങൾ എന്തിനും ഏതിനും ദൈവത്തിനെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആൾ ദൈവങ്ങൾ പൊട്ടി മുളയ്ക്കാൻ തുടങ്ങി. സന്ന്യാസി ആകാൻ യാതൊരു ജ്ഞാനമോ യോഗ്യതയോ ഇല്ലാത്തവർ ജനങ്ങളുടെ മുന്നിൽ ചെപ്പടി വിദ്യകൾ കാണിച്ച് ഒരു വലിയ വിഭാഗം ഭക്ത സമൂഹത്തെ സൃഷ്ഠിച്ചു. ഇത്തരം ആൾ ദൈവങ്ങളിൽ പലരും പലതരം ക്രിമിനൽ കുറ്റങ്ങളിലെ പ്രതികളാണ്. ഇതിൽ പീഡനം മുതൽ തീവ്രവാദം വരെയുണ്ട്. സന്ന്യാസ സമൂഹത്തിനെ ആകമാനം നാണം കെടുത്തുന്ന ഇത്തരം 14 സിദ്ധന്മാരെ വ്യാജന്മാരായി പ്രഖ്യാപിച്ചിരിക്കുകയാണ് സന്ന്യാസി സമൂഹത്തിന്റെ ഉന്നതാധികാര സഭയായ അഖില ഭാരത അഖാഡ പരിക്ഷത്.
പീഡനകേസിൽ തടവിൽ കഴിയുന്ന ഗുർമീത് റാം റഹിം സിംഗ്, ആസാറാം ബാപ്പു എന്നിവരടക്കമുള്ളവരെയാണ് ആഘാത പരിക്ഷത് വ്യാജന്മാരായി പ്രഖ്യാപിച്ചിരിക്കുന്നത്. 13 അഖാഡകളെ പ്രതിനിധാനം ചെയ്യുന്ന 26 സന്യാസിമാർ ചേർന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇതോടൊപ്പം ഇത്തരം വ്യാജന്മാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തതാണ് ജനങ്ങൾ സഹകരിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.
ഭാരതീയ സമൂഹത്തിന് മൊത്തത്തിൽ നൽകുന്ന സന്ദേശമാണ് സന്ന്യാസ സമൂഹത്തിന്റെ ഈ തീരുമാനം കാരണം ഒരാൾ സിദ്ധനാണ് അല്ലെങ്കിൽ അയാൾ ഒരു അത്ഭുത വ്യക്തിയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് സ്വത്തും പണവും ദാനം ചെയ്യുന്നവരാണ് നമ്മുടെ നാട്ടിലെ ഒരു വലിയ വിഭാഗം. അതിനുത്തമ ഉദാഹരണമാണ് ഗുർമീത് സിങ്ങും, രാധ മായും. ഏറെ ചർച്ചകൾക്ക് വഴിതുറന്ന പികെ എന്ന അമീർ ഖാൻ ചിത്രവും, അക്ഷയ് കുമാർ അഭിനയിച്ച ഒഎംജി എന്ന ചിത്രവും ഇന്നത്തെ സമൂഹത്തിൽ നില നിൽക്കുന്ന ആൾ ദൈവ ആരാധനയെ കണക്കറ്റ് പരിഹസിച്ചവയായിരുന്നു. പക്ഷെ എന്തൊക്കെയുണ്ടായാലും നമ്മളിൽ പലരും മാറാൻ തയാറല്ല.
ലോകത്തിനെ നയിച്ചിരുന്ന സനാതന ധർമ്മം ഇന്ന് ഇത്തരം കള്ള നാണയങ്ങൾ കാരണം അല്ലെങ്കിൽ ഇവരെ ആരാധിക്കുന്നവർ കാരണം തല കുനിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഭാരതത്തിലെ സന്ന്യാസി സമൂഹം സന്ന്യാസി പട്ടം നൽകാൻ നടപടി ക്രമങ്ങൾ നിശ്ചയിച്ചത്. ഇതോടൊപ്പം വ്യക്തിയുടെ ജീവിതവും പ്രവർത്തനങ്ങളും സൂഷ്മമായി പഠിക്കുകയും ചെയ്യും. ഒരുപക്ഷെ ഈ തീരുമാനം നമ്മുടെ സമൂഹത്തിൽ തന്നെ ഒരു മാറ്റത്തിന് വഴി തുറന്നേക്കും. ഒരു സന്ന്യാസി സമൂഹത്തിന് അറിവ് പകർന്നുകൊടുക്കേണ്ട വ്യക്തിയാണ് അല്ലെങ്കിൽ ആത്മിയമായി നയിക്കേണ്ടവരാണ്. അതുകൊണ്ട് ആത്മീയ ഗുരുക്കളെ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് അല്പം കരുതലോടെ തീരുമാനം എടുക്കാം.
Post Your Comments