ന്യൂഡല്‍ഹി: ആശാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയില്‍. ‘ഏറെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ള ആശാറാമിന്റെ ആരാധകര്‍ മകളെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് പേടിയുണ്ടെന്നും. നേരത്തെ, കേസിലെ ദൃക്സാക്ഷിയെ കൊന്ന വാടക കൊലയാളി കാര്‍ത്തിക് ഹല്‍ദാര്‍, ആശാറാം ആവശ്യപ്പെട്ടതു പ്രകാരമാണ് അത് ചെയ്തതെന്ന് പൊലീസില്‍ സമ്മതിച്ചതാണെന്നും’ ഹർജിയിൽ പറയുന്നു.
Also Read:മലാലയ്ക്ക് വധഭീഷണി മുഴക്കിയ ഇസ്ലാം മതപുരോഹിതന്‍ അറസ്റ്റിൽ
ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബലാത്സംഗ കേസിലെ ജീവപര്യന്തം തടവ് മരവിപ്പിക്കണമെന്നാണ് ആശാറാമിന്റെ ആവശ്യം. എന്നാൽ ആശാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് മുൻപ് രാജസ്ഥാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇരയുടെ പിതാവും എതിര്‍പ്പുമായി എത്തിയിരിക്കുന്നത്.
അതേസമയം, ആശാറാമിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ചികിത്സയുടെ മറവില്‍ കസ്റ്റഡിയിലെ സ്ഥലംമാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും സത്യവാങ്മൂലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു. അറസ്റ്റിലായ ദിവസം മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രതി പറയുന്നതെന്നും, ഡോക്ടറുടേതെന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ഒരിക്കല്‍ തെറ്റാണെന്ന് പോലും കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.
Post Your Comments