Latest NewsIndiaNewsCrime

സുനന്ദയുടെ മെയിലും മറ്റ് സന്ദേശങ്ങളും മരണമൊഴിയായി പരിഗണിക്കുമെന്ന് പൊലീസ്‌

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്‌റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്‌റെ പുതിയ വെളിപ്പെടുത്തല്‍. സുനന്ദയുടെ ഇമെയില്‍ സന്ദേശങ്ങളും മറ്റ് മസേജുകളും മരണമൊഴിയായി പരിഗണിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ‘ ജീവിയ്ക്കാന്‍ എനിക്ക് ആഗ്രഹമില്ല, എനിക്ക് മരിക്കണം’ മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സുനന്ദ ശശി തരൂരിന് അയച്ച സന്ദേശമാണിത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം ഇത് വ്യക്തമാക്കിയിട്ടുണ്ട്.

സുനന്ദ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്നത് അതിനുള്ള തെളിവാണിതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. സന്ദേശം അയച്ച് 9ാം ദിവസമാണ് സുനന്ദയെ ഡല്‍ഹിയിലുള്ള ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സ്വീകരിക്കണമോ എന്നതില്‍ ജൂണ്‍ അഞ്ചിന് കോടതി തീരുമാനമെടുക്കും. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തരൂരിനെതിരെ പൊലീസ് കുറ്റപത്രം തയാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button