
തിരുവനന്തപുരം•കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചേരമര്‍ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു. പോലീസിന്റെയും വിവിധ സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചതെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് പറഞ്ഞു. അതേസമയം, കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments