Kerala

നിപ്പ പങ്കാളിയെ കവർന്നെടുത്തു; നാട്ടുകാരിൽ നിന്ന് ലഭിക്കുന്നത് വിവേചനവും അവഗണനയും; ഉബീഷിന് പറയാനുള്ളത് ഇതാണ്

തിരൂരങ്ങാടി: നിപ്പ വൈറസ് ബാധ ജങ്ങളിൽ ഉണ്ടാക്കിയ ഭീതി അത് ചില്ലറയൊന്നുമല്ല. ഉറ്റവരും ഉടയവരും മരിച്ചിട്ടും അവസാനമായി അവരെ ഒരു നോക്ക് കാണാൻ പോലും എല്ലാവർക്കും ഭയം. കുറ്റം പറയാനാകില്ല, സ്വന്തം ജീവനെ ഭയന്നാണ് ജനങ്ങൾ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ ഉള്ളവർക്കും, ഉറ്റവരെ നഷ്ടപെട്ടവർക്കും ഈ അവഗണന താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ഒരു പരിധി വരെ ഇതിന് കാരണമാണ്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വെന്നിയൂരില്‍ നിപ വൈറസ് ബാധിച്ചു മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷ്.

ALSO READ: നിപ്പാ വൈറസ് ബാധ; ഉറവിടം സ്ഥിരീകരിക്കാനാകാതെ അധികൃതര്‍

സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചരണമാണ് ഈ സാഹചര്യത്തിന് കാരണമെന്നും ഉബീഷ് തുറന്നടിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച ഉബീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്ക ഉള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അമ്മയും രണ്ട് ഇളയ സഹോദരങ്ങളുമാണ് ഉബീഷിന്റെ വീട്ടിലുള്ളത്. നിപ്പാ വൈറസ് ജീവന്‍ കവര്‍ന്നെടുക്കും എന്ന ചിന്ത വേട്ടയാടുന്നതിനാല്‍ പ്രദേശവാസികള്‍ ആരും എത്താറില്ല, എന്തിന് ഏറെ പറയുന്നു സ്വന്തം ബന്ധുക്കള്‍ പോലും വരാറില്ല എന്ന് ഉബീഷ് നിറകണ്ണുകളോടെ പറയുന്നു.

മൂന്നിയൂരില്‍ നിപ്പ വൈറസ് ബാധയേറ്റ് മരിച്ച സിന്ധുവിന്റെ ഭര്‍ത്താവ് ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിപ്പ വൈറസ് ബാധിച്ച് മരിച്ച കൊളത്തൂര്‍ കാരാട്ടുപറമ്പിലെ താഴത്തില്‍തൊടി വേലായുധന്റെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മരിച്ച വേലായുധനുമായി അടുത്തിടപഴകിയവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു രോഗലക്ഷണവുമില്ലെന്ന് ആരോഗ്യ സംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button