ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ പീഡന ശ്രമത്തെ ചെറുത്ത് യുവതി. പൂനെ- ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.ഡല്‍ഹിയിലെ കോട്ട എന്ന സ്ഥലത്ത് നിന്നും ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനിലേക്കായിരുന്നു . ആര്‍മി ഉദ്യോഗസ്ഥനായ ആള് ഒറ്റയ്ക്ക് സഞ്ചരിച്ചിരുന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം.
അയാള്‍ തന്നെ കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ അവിടെ നിന്നു ഓടി കമ്പാര്‍ട്ട്മെന്റിലെ ശുചിമുറിയില്‍ കയറി വാതിലടച്ചെന്ന് യുവതി പൊലീസിന് മൊഴി നല്കി. ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ട്രെയിനില്‍ വച്ച് മദ്യപിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Post Your Comments