ലഖ്‌നൗ : രാജ്യം ഉറ്റു നോക്കുന്നത് 2019 ലെ വരാനിരിയ്ക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സീറ്റുകളെ കുറിച്ച് കൂട്ടിയും കിഴിച്ചും ഉള്ള മന: കണക്കുകളിലാണ്. എന്നിരുന്നാലും എല്ലാവരുടെ ശ്രദ്ധാകേന്ദ്രം ബിജെപിയുടെ ഉരുക്കു കോട്ടയായ ഉത്തര്‍പ്രദേശാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 73 സീറ്റും നേടി ബിജെപി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു.
എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനം അത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍. ബി.എസ്.പി നേതാവ് മായാവതി തങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിയ്ക്കുന്ന രീതിയിലാണെങ്കിലേ സഖ്യത്തിന് ഉള്ളൂവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇല്ലെങ്കില്‍ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ അറിയിച്ച് കഴിഞ്ഞു.
ബി.എസ്.പി സീറ്റ് ആവശ്യപ്പെട്ടതു പോലെ എസ്.പിയും കോണ്‍ഗ്രസിനോട് കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞു.
കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസിന് അഞ്ചും എസ്പിയ്ക്ക് രണ്ട് സീറ്റും വീതം ലഭിച്ചാല്‍ പിന്നെ ബിഎസ്പി അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടേക്കും.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേ് യാദവും തമ്മിലുള്ള രാഷ്ട്രീയ സമവായത്തില്‍ മായാവതിയുടെ ബി.എസ്.പിയ്ക്ക് നേട്ടമുണ്ടാക്കാനായില്ല .
നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് 403 സീറ്റും കോണ്‍ഗ്രസിന് 105 സീറ്റുമാണ് രാഷ്ട്രീയ സമവായത്തിന്റെ ഫലമായി ഇരുകൂട്ടര്‍ക്കും ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍േഗ്രസ് എന്നീ മൂന്ന് വന്‍ ശക്തികള്‍ ഒന്നിയ്ക്കുമ്പോള്‍ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ജെ.പി ശുക്ല പറയുന്നു.
അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരിലും ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് വാദി പാര്‍ട്ടി പിന്തുണച്ചിരുന്നു.
ഇതിന് പ്രത്യുപകാരമായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സ്ഥാനാര്‍ത്ഥികളെയും പിന്തുണച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് . അതിനാല്‍ ഈ മൂന്ന് വന്‍ശക്തികളും ചില വിട്ടുവീഴ്ചകള്‍ക്ക തയ്യാറാകുമെന്ന് സൂചനകള്‍ ഉണ്ട്.
Post Your Comments