India

തൂത്തുക്കുടിയിൽ നിരോധനാജ്ഞ പിൻവലിച്ചു

തൂത്തുക്കുടി: തൂത്തുക്കുടിയിൽ നിരോധനാജ്ഞ പിൻവലിച്ചു. സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചവർക്കുനേരെ ചൊവ്വാഴ്ച ഉണ്ടായ പൊലീസ് വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.പൊലീസുകാരുൾപ്പെടെ മുപ്പതോളം പേർക്കു പരുക്കേറ്റു. നിരോധനാജ്ഞ ലംഘിച്ചു കലക്ടറേറ്റിനുള്ളിലേക്ക് ഇരച്ചുകയറിയ സമരക്കാർ കെട്ടിടത്തിനു തീയിടാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നു പൊലീസ് പറയുന്നു.

ALSO READ:തൂത്തുക്കുടിയിൽ സംഘർഷം തുടരുന്നു; രണ്ട് പോലീസുകാർക്ക് വെട്ടേറ്റു

മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകാംഗകമ്മിഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ്സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു ചൊവ്വാഴ്ച. ഇതിന്റെ ഭാഗമായി കമ്പനിയിലേക്ക് മാര്‍ച്ചുനടത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ മാര്‍ച്ച് കളക്ടറേറ്റിലേക്ക് മാറ്റി. രാവിലെത്തന്നെ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയവര്‍ കളക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറി. കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീവെച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button