മലപ്പുറം: മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാലടി ഗ്രാമപഞ്ചായത്ത്, എആർ നഗർ ഗ്രാമപഞ്ചായത്ത്, എടയൂർ ഗ്രാമപഞ്ചായത്ത്, മമ്പാട് ഗ്രാമപഞ്ചായത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്, എടപ്പാൾ ഗ്രാമപഞ്ചായത്ത്, വാഴക്കാട് ഗ്രാമപഞ്ചായത്ത്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്, ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത്, ആതവനാട് ഗ്രാമപഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്, തിരൂരങ്ങാടി നഗരസഭ, പരപ്പനങ്ങാടി നഗരസഭ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചൊവ്വാഴ്ച മുതൽ കാടാമ്പുഴ ഭഗവതി അമ്പലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചിട്ടുണ്ട്.
മലപ്പുറത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. 3945 പേർക്ക് കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 3,761 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Post Your Comments