International

ഗര്‍ഭഛിദ്ര വിരുദ്ധ നിയമം; ഭേദഗതി വേണമെന്ന് അയർലാൻഡ് ജനത

ഡബ്ലിന്‍: ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തില്‍ കാര്യമായ ഭേദഗതി വേണമെന്ന് ജനകീയ വികാരം. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയാണിത്. നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കൊണ്ടുവന്ന ജനഹിത പരിശോധനയുടെ ഫലം പുറത്തുവരാനിരിക്കേയാണ് എക്‌സിറ്റ് പോള്‍ ഫലം അറിയുന്നത്. ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്‌സിറ്റ് പോളില്‍ 69% പേരും കര്‍ക്കശമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമം ഉദാരമാക്കണമെന്ന് ആവശ്യപ്പെടുന്നു.

ALSO READ: വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധവും പിന്നെ ഗര്‍ഭഛിദ്രവും : ഒടുവില്‍

കടുത്ത യഥാസ്ഥിതിക റോമന്‍ കത്തോലിക്കാ വിശ്വാസം പാലിക്കുന്ന അയര്‍ലണ്ടില്‍ എന്ത് സാഹചര്യം വന്നാലും ഗര്‍ഭഛിദ്രം അനുവദിക്കില്ല. ഈ കടുത്ത നിയമത്തിന്റെ ഇരയായിരുന്നു ആറു വര്‍ഷം മുന്‍പ് മരിച്ച ഇന്ത്യക്കാരിയായ ദന്തഡോക്ടര്‍ അസവിത ഹലപ്പനാവര്‍ (31). ഇവരുടെ ഗര്‍ഭം അലസിപ്പോയെങ്കിലും ഗഭര്‍പാത്രത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അയര്‍ലണ്ടിലെ നിയമം അനുവദിച്ചിരുന്നില്ല. ആശുപത്രിയില്‍ ചികിത്സയിലരിക്കേ ഇവര്‍ മരണമടയുകയായിരുന്നു. സ്ത്രീകള്‍ക്ക് ദോഷമായ ഭരണഘടനാപരമായ നിരോധനം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യമെന്നാണ് ജനതയുടെ ആവശ്യം അന്നുമുതൽ ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button