ചാനല്‍ ചര്‍ച്ചയ്ക്കിടെ ലൈവിലെത്തിയ റിപ്പോര്‍ട്ടറെ സുന്ദരാ എന്നു വിളിച്ച പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ചാനലിന്റെ ഭാഗത്തു നിന്നും ഉണ്ടായത് വിചിത്ര തീരുമാനം. സംഭവത്തില്‍ യാതൊരു വിശദീകരണം പോലും തേടാതെ ചാനല്‍ വനിതാ റിപ്പോര്‍ട്ടറെ സസ്പെന്റ് ചെയ്തു. കുവൈത്തിലെ ഔദ്യോഗിക ടെലിവിഷനാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത്.
മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകരെ അറിയിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു ബാസിമ അല്‍ ഷമ്മാര് എന്ന അവതാരക. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റിപ്പോര്‍ട്ടറുമായി ബന്ധപ്പെടുന്നതിനിടെയിലാണ് സംഭവം അരങ്ങേറിയത്.
നവാഫ് അല്‍ ഷിറാകി എന്ന റിപോര്‍ട്ടര്‍ വാര്‍ത്ത പറയുന്നതിനുമുമ്പായി തന്റെ തലപ്പാവ് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു വയ്ക്കേണ്ട ആവശ്യമില്ല. നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട് എന്ന് അവതാരക പറഞ്ഞത്
വാര്‍ത്ത ലൈവായതോടെ ലോകം മുഴുവനും ആ സംഭവം കണ്ടു.നിഷ്കളങ്കമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ബാസിമ അല്‍ ഷമ്മാറിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടില്ല വലിയൊരു വിഭാഗത്തിന്. ഒരുതരം കൊഞ്ചിക്കുഴയലായാണ് അവരതിനെ വ്യാഖ്യാനിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
video courtesy: Daily Mail
Post Your Comments