Latest NewsIndiaUncategorized

നോട്ട് നിരോധനത്തില്‍ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി

നോട്ട് നിരോധനത്തെ പരോക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷി കുമാര്‍. നോട്ട് നിരോധനംകൊണ്ട് എത്രപേര്‍ക്ക് ഗുണം ലഭിച്ചുവെന്നും ചിലര്‍ക്ക് പണം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായെന്നും അല്ലാതെ മറ്റൊരു പ്രയോജനവും നോട്ട് നിരോധനം കൊണ്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ തുക വായ്പയെടുക്കുന്നവരില്‍ നിന്ന് പണം തിരിച്ച് പിടിക്കുന്ന ബാങ്കുകള്‍ വന്‍കിടക്കാരുടെ വായ്പകള്‍ തിരിച്ച് പിടിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തുകയാണെന്നും നിതീഷ് കുമാര്‍ വിമര്‍ശിച്ചു.

ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ബിജെപി നേതാവും ധനമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ വേദിയിലിരുത്തി നിതീഷ് കുമാര്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button