ചെങ്ങന്നൂര്‍: കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ ഒരു രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തില്‍ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ അംഗീകാരമാണ് അദ്ദേഹത്തിൻറെ ഗവർണർ പദവിയെന്നും ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിര്‍ത്താന്‍ കുമ്മനത്തിന് കഴിയില്ലെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
Read Also: ഇന്ധനവിലക്കയറ്റം ; പ്രതികരണവുമായി അമിത് ഷാ
കെ.എം മാണി എല്‍.ഡി.എഫിനെ കബളിപ്പിച്ച് എത്തേണ്ട ഇടത്ത് പോയി ചേർന്നു. എരണ്ടയുടെ സ്വഭാവമാണ് അദ്ദേഹത്തിന്. എവിടൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴും. ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ ന്യൂനപക്ഷ വോട്ടുകള്‍ എൽഡി എഫിലേക്കാണ് പോയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Post Your Comments