Gulf

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകളിൽ ഇനി വിദേശികൾക്കും അപേക്ഷിക്കാം

കുവൈറ്റ്: പ്രഫഷനൽ തസ്തികകളിൽ വിദേശ ഡോക്ടർമാരെയും ഡെന്റിസ്റ്റുകളെയും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകളിൽ നിയമിക്കുന്നതിനുള്ള നിരോധനം പിൻവലിച്ചു. വിവിധ വിഭാഗങ്ങളിലായി 208 തസ്തികകളാണ് ഒഴിവുള്ളത്. 53 ദന്ത ഡോക്ടർമാരെ ഈ ഒഴിവുകളിൽ നിയമിക്കാം. ടെക്നീഷ്യൻ: 38, ഫാർമസിസ്റ്റുകൾ: മൂന്ന്, നഴ്സ്: 114 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

Read Also: ഒമാനിലെ പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

അതേസമയം ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 63,508 ആണെന്നാണ് മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്. മൊത്തം തൊഴിൽശേഷിയുടെ 42 ശതമാനമാണ് ഇത്. പുതിയ തീരുമാനത്തിനോടൊപ്പം തന്നെ മരണ നിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോഗ്യ സം‌രക്ഷണ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button