കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്നാണ് പാസ്പോർട്ട് രേഖകളിലുള്ളത്. സാബിത്ത് മലേഷ്യയിൽ പോയതായി അയൽവാസികളിൽ ചിലർ സൂചന നൽകിയിരുന്നു. വവ്വാലുകളിൽ നിന്നല്ല വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്തിയതോടെയാണ് സാബിത്തിന്റെ വിദേശയാത്രയെക്കുറിച്ച് അന്വേഷിച്ചത്.
Read Also: വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഹെലികോപ്ടറിൽ തീപ്പിടുത്തം
സാബിത്തിന്റെ പാസ്പോര്‍ട്ട് രേഖകള്‍ അനുസരിച്ച് 2017 ല്‍ യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ച സാബിത്ത് ആറു മാസം അവിടെ തങ്ങിയതായും പാസ്പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു. സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിയാത്തതും ആശങ്ക ബലപ്പെടുത്തുന്നതാണ്.
Post Your Comments