Kerala

വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരം

കൊച്ചി: വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരം. ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും എന്നാല്‍ അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

high court

ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും ബാഹ്യയിടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ലെന്നും ജഡ്ജിമാരുടെ നിയമനം എതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചു നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിയമനത്തിനു പരിഗണിക്കുന്ന ചിലര്‍ സ്ഥാനത്തിനു യോഗ്യരല്ല. വിരമിച്ചശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ഏറ്റെടുത്താല്‍ തന്നെ മുന്നൂവര്‍ഷത്തെ ഇടവേള നല്‍കണം. ഹൈക്കോടതി ആര്‍ജിച്ച മഹത്വം ഇല്ലാതാക്കുന്ന കാര്യങ്ങളാണ് അടുത്തകാലത്ത് ഉണ്ടായതെന്നും കെമാല്‍ പാഷ പറഞ്ഞു.

Image result for kerala high court

ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ല. സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : മാധ്യമധര്‍മത്തിന് ആരും എതിരു നില്‍ക്കുന്നതു ശരിയല്ല – ജസ്റ്റിസ് ബി.കെമാല്‍ പാഷ

കൂടാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭൂമിയിടപാടിലെ പണം തട്ടിപ്പു കേസില്‍ കര്‍ദിനാളോ സഭയോ ഹൈക്കോടതി നടപടികളെ സ്വാധീനിച്ചോ? എന്നും അദ്ദേഹം ആരാഞ്ഞു. കണ്ണൂരിലെ ഷുഹൈബ് വധക്കസ് സിബിഐക്ക് വിട്ടതിനും കര്‍ദിനാളിനെതിരെ കേസെടുക്കാനും ഉത്തരവിട്ടതിനും പിന്നാലെയായിരുന്നു ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറിയത്. അനവസരത്തിലുണ്ടായ ഈ മാറ്റത്തിന് ഉത്തരവാദി ആരാണെന്നും അദ്ദേഹം ചോദിച്ചു.

Image result for കെമാല്‍ പാഷ

സഭ, രാഷ്ട്രീയകൊലക്കേസ് വിധികള്‍ അട്ടിമറിക്കപ്പെട്ടെന്ന് പറയാനില്ല. നീതി നടത്തിയാല്‍ മാത്രം പോരാ, നീതി നടത്തിയതായി കാണണം. ജഡ്ജി നിയമനത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചു. ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സാഹചര്യമായെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button