മിൽട്ടന് ; ഹൃദയാഘാതത്തെ തുടർന്ന് കാനഡയിൽ മലയാളി മരിച്ചു. റാന്നി സ്വദേശിയും മിസ്സിസാഗാ ട്രില്ലിയം ഹോസ്പിറ്റലില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയായിരുന്ന ബൈജു മാത്യു (46) ആണ് ശനിയാഴ്ച രാവിലെ അന്തരിച്ചത്. ടൊറന്റോയിലെ മില്ടനിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ടൊറോന്റോയിലെ മലയാളികളുടെ സാമൂഹ്യരംഗത്ത് സജീവമായിരുന്ന ബൈജു സെന്റ് ഇഗ്നേഷ്യസ് ക്നാനായ ചര്‍ച്ചിലെ ജനറല്‍ സെക്രട്ടറിയും, കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ മുന്‍ കമ്മറ്റിയംഗവുമായിരുന്നു. ഭാര്യ: ഷീബ, മക്കള്‍: ലിയന്ന, റൂബന്‍.
Post Your Comments