Gulf

തൊഴിലാളികൾക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായി ദുബായ് പോലീസ് ലേബർ ക്യാമ്പുകളിൽ

ദുബായ്: തൊഴിലാളികൾക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായി ലേബർ ക്യാമ്പുകളിൽ ദുബായ് പോലീസെത്തി. മുഹൈസിനയിലെ ലേബർ ക്യാമ്പുകളിലാണ് വൈകുന്നേരത്തോടെ പ്രത്യേക വാഹനങ്ങളിലെത്തി പോലീസ് ഭക്ഷണപ്പൊതികൾ കൈമാറിയത്. ദുബായ് പൊലീസ് മനുഷ്യാവകാശ വകുപ്പ് പ്രതിനിധി ഫാത്തിമ അൽ ബലൂശിയാണ് ഭക്ഷണം വിതരണം ചെയ്യാൻ നേതൃത്വം നൽകിയത്.

Read Also: സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ഈ രാജ്യം

സായിദ് വർഷാചരണത്തോട് അനുബന്ധിച്ച് ഒരു സ്വദേശി കുടുംബവുമായി ചേർന്നാണ് ഈ ഉദ്യമം നടത്തിയത്. ഈ റമസാനിൽ മുപ്പതിനായിരം ഭക്ഷണപ്പൊതികൾ തൊഴിലാളികൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം. റെഡ് ക്രസന്റ് അതോറിറ്റിയുടെ 163 സന്നദ്ധ പ്രവർത്തകരാണ് ദിവസവും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. അൽ ഐനിൽ മാത്രം 89000 ഭക്ഷണപ്പൊതികൾ റെഡ് ക്രസന്റ് വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button