ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോർഡ് ഒാഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം . പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ ആദ്യ ആഴ്ചയില്‍ പ്രഖ്യപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ALSO READ: മക്കളോടൊപ്പം പ്ലസ് ടു പരീക്ഷയെഴുതാന്‍ 38കാരനായ എം.എല്‍.എ
വിദ്യാര്‍ഥികള്‍ക്ക് ഒൗദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.nic.in, www.examresults.net, http://results.nic.in/ എന്നിവയിലൂടെ ഫലമറിയാം. ഇൗ വര്‍ഷം രാജ്യത്തെ 4138 കേന്ദ്രങ്ങളിലും വിദേശത്തെ 71 കേന്ദ്രങ്ങളിലുമായി 12.86 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. സി.ബി.എസ്.ഇ പ്ലസ് ടു,
പത്താംക്ലാസ് പരീക്ഷ ഫലം വൈകുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു.
Post Your Comments