സലാല: ഒമാനിലും യെമനിലും നാശം വിതച്ച് മേകുനു ചുഴലിക്കാറ്റ്. അതിശക്തമായ കാറ്റിലും മഴയിലും പത്ത് പേർ മരിച്ചു. യെമനില്‍ ഏഴ് പേരും ഒമാനില്‍ മൂന്ന് പേരുമാണ് മരിച്ചത്. ഇവരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണ് ഇവരിൽ ഒരാൾ കൊല്ലപ്പെട്ടത്.
Read Also: വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഹെലികോപ്ടറിൽ തീപ്പിടുത്തം
ചുഴലിക്കാറ്റിനെ തുടർന്ന് സലാല മേഖലയില്‍ കനത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. മിക്കവരും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവി കപ്പലും ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്. എെ.എന്‍,എസ് ദീപക്, എെ.എന്‍.എസ് കൊച്ചി എന്നി കപ്പലുകളാണ് മുംബയില്‍ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചത്.
Post Your Comments