Kerala

സി.പി.എം നേതാവിനെതിരെ കേസ് എടുത്തു: എസ്.ഐയുടെ തൊപ്പി ഇളകിയാടി

പുത്തൂര്‍: സി.പി.എം നേതാവിന്റെ പേരില്‍ ട്രാഫിക് നിയമലംഘനത്തിന് കേസെടുത്ത എസ്.ഐക്ക് 24 മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റം. പുത്തൂര്‍ എസ്.ഐ ഡി ദീപുവിനെയാണ് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് റൂറല്‍ എസ്.പി ഉത്തരവിട്ടത്.

സിപിഎം കൊട്ടാരക്കര മുന്‍ ഏരിയാ സെക്രട്ടറി എന്‍.ബേബിയുടെ പേരിലാണ് എസ്‌ഐ കേസെടുത്തത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കല്‍, പൊതുസ്ഥലത്ത് കൃത്യനിര്‍വഹണത്തിനിടെ പോലീസ് ഉദ്യാഗസ്ഥനോട് അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് 3.50ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം കൊട്ടാരക്കര മുന്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയാ സെക്രട്ടറിയുമാണ് എന്‍.ബേബി. വ്യാഴായ്ച വൈകിട്ടോടെയാണ് എസ്.ഐയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button