ന്യൂഡല്‍ഹി: പരിക്കേറ്റ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കൗണ്ടിയില്‍ കളിക്കാനിറങ്ങില്ലെന്ന വാർത്ത ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ഇതിൽ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്. വിരാട് കോഹ്ലി ഒരു യന്ത്രമല്ലെന്നും ഒരു മനുഷ്യനാണെന്നും രവി ശാസ്ത്രി പറയുകയുണ്ടായി. ഗ്രൗണ്ടില്‍ തിളങ്ങാന്‍ റോക്കറ്റ് ഇന്ധനം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മെക്കുനു ചുഴലിക്കാറ്റ്; അടിയന്തര സാഹചര്യമുണ്ടായാൽ വിളിക്കേണ്ട നമ്പറുകൾ
മേയ് 17ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കോഹ്ലിക്ക് കഴുത്തിൽ പരിക്കേറ്റത്. മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിർദേശിച്ചിരിക്കുന്നത്. ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും കോഹ്ലി.
Post Your Comments