ഇത് റമദാന്‍ മാസം. ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസമായി കരുതി, പാപങ്ങള്‍ അകറ്റാന്‍ നോമ്പെടുക്കുന്ന കാലം. എന്നാല്‍ രോഗികള്‍ നോമ്പ് എടുക്കുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സൂര്യോദയം മുതല്‍ അസ്തമയം വരെ ഉപവാസമെടുക്കുന്നതിനാല്‍ രോഗം കലഷലാകാന്‍ കാരണമാകും. പ്രത്യേകിച്ചും ആസ്തമ, അള്‍സര്‍ തുടങ്ങിയവ. അതുകൊണ്ട് തന്നെ അത്തരം രോഗങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നോമ്പ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.
ആസ്തമ ചികിത്സക്കുപയോഗിക്കുന്ന ഇന്‍ഹേലറുകള്‍ നോമ്പുകാലത്ത് നിഷിദ്ധമാണ്. അതുകൊണ്ട് തന്നെ ഇന്‍ഹേലറുകളുടെ സഹായത്തോടെ ആസ്തമ നിയന്ത്രന്സ വിധേയമാക്കുന രോഗികള്‍ 12 മുതല്‍ 24 മണിക്കൂര്‍വരെ പ്രവര്‍ത്തിക്കുന്ന ഔഷധരൂപങ്ങള്‍ ഉപയോഗിക്കുക. അതിനായി ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുകയും അത്തരം മരുന്നുകള്‍ നോമ്പു മുറിച്ചാലുടനേയും നോമ്പ് തുടങ്ങുന്നതിനു തൊട്ടു മുമ്പേയും ഉപയോഗിച്ചാല്‍ മതിയാകും. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ രോഗം നിയന്ത്രണ വിധേയമാവുന്നില്ലെങ്കില്‍ എത്രയും വേഗം നോമ്പില്‍ നിന്നു ഒഴിവായി വൈദ്യസഹായം നേടേണ്ടതാണ്.
അധികസമയം ആഹാരം കഴിക്കാതിരുന്നാല്‍ ആമാശയത്തില്‍ അമ്ലം നിറയാന്‍ കാരണമാകും. ഇത് അന്നനാളത്തിലൂടെ മുകളിലേയ്ക്ക് കയറുകയും ചെയ്യുന്നു. ഇതാണ് നെഞ്ചെരിച്ചില്‍, നെഞ്ചുവേദന മുതലായവയുണ്ടാവുന്നതിന്റെ കാരണം. ഇത് കൂടാതെ പുളിച്ചുതികട്ടല്‍, വയറുവേദന, ഓക്കാനം, ഛര്‍ദി, ഏമ്പക്കം, ഭക്ഷണം ഇറങ്ങിപ്പോകാന്‍ തടസ്സവും നീറ്റലും, വിശപ്പില്ലായ്മ, ആഹാരം കഴിച്ചു കഴിയുമ്പോള്‍ വയറടച്ചു വീര്‍ക്കുക മുതലായ അനേകം ലക്ഷണങ്ങളുമുണ്ടാവാം. അസിഡിറ്റി മൂലം ആമാശയത്തില്‍ വൃണങ്ങളുണ്ടാവാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ അള്‍സറിന്റെ ഉപദ്രവം ഉള്ളവര്‍ ഉപവസിക്കുന്നത് അപകടകരമാണ്. ഇടയത്താഴസമയത്തും മറ്റും എഴുന്നേല്‍ക്കേണ്ടിവരുന്നതിനാല്‍ ഉറക്കം ശരിയായി ലഭിക്കാതെ ചില വൈഷമ്യങ്ങള്‍ ഉണ്ടായേക്കാം. ഇതെല്ലം ചിട്ടയായ ശീലങ്ങളിലൂടെ കൈകാര്യം ചെയ്യേണ്ടതാണ്.
ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്
Post Your Comments