ലക്നൗ : ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന് രക്ഷിയ്ക്കുന്നതിനായി റമദാന് ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ് ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് മതങ്ങള്‍ തമ്മില്‍ വേലികെട്ടില്ലെന്നും, മനുഷ്യത്വം മറന്നിട്ടില്ലെന്നും തെളിയിച്ച് പുണ്യപ്രവര്‍ത്തി നടന്നത്.
ഹീമോഗ്ലോബിന്റെ അഭാവത്തെ തുടര്‍ന്ന് രക്തത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുന്ന അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള എട്ട് വയസുകാരനാണ് സഹായഹസ്തവുമായി ജാവേദ് ആലം എന്ന ചെറുപ്പക്കാരന് എത്തിയത്.
ബീഹാറിലെ സാദര്‍ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന് അടിയന്തിരമായി മൂന്ന് കുപ്പി രക്തം ആവശ്യമായി വന്നു. എന്നാല്‍ അപൂര്‍വമായി മാത്രം കാണുന്ന ബ്ലഡ് ഗ്രൂപ്പായിരുന്നതിനാല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അനുയോജ്യമായ രക്തദാതാവിനെ തേടുകയായിരുന്നു, ഇതിനിടെ 200 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ അന്വേഷിക്കുന്നതിനിടെ അവിടുത്തെ ആശുപത്രി ജീവനക്കാര്‍ ബ്ലഡ് ബാങ്കിലേയ്ക്ക് രക്തം ദാനം ചെയ്യുന്ന അംഗം അന്‍വര്‍ ഹുസൈന് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തി കൊടുത്തു.
അന്‍വര്‍ ഹുസൈനാണ് ജാവേദ് ആലത്തിനെ കുട്ടിയുടെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തത്. കുട്ടിയുടെ അസുഖത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ജാവേദ് ആലം സാദര്‍ ആശുപത്രിയിലേയ്ക്ക് കുതിച്ചെത്തുകയും രക്തം കൊടുക്കുകയുമായിരുന്നു.
റമാദാന് ഉപവാസം വെടിഞ്ഞാണ് ജാവേദ് ആലം രക്തം ദാനം ചെയ്തത്. യുവാവില്‍ നിന്ന് രക്തം എടുക്കുമുമ്പ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ യഥാവിധി പാലിയ്ക്കാമെന്ന ഉറപ്പിന്മേലാണ് യുവാവില്‍ നിന്ന് രക്തം സ്വീകരിച്ചത്.
മനുഷ്യത്വം ആണ് എല്ലാറ്റിലും ഉപരി എന്നാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചിരിക്കുന്നത്. അതിനായി ഞാന്‍ എന്റെ റമദാന് ഉപവാസം വെടിഞ്ഞു. ഒരു കുഞ്ഞിന്റെ ജീവന് രക്ഷിയ്ക്കാന്‍ സാധിച്ചു. ആ യുവാവ് പറഞ്ഞ് നിര്‍ത്തി
Post Your Comments