എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് കുക്കീസ്. കൊച്ചുകുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഈ കുക്കീസ് ഉണ്ടാക്കാനും ഏറെ എളുപ്പമാണ്. പലതരത്തിലുള്ള കുക്കീസ് നിങ്ങൾ ട്രൈ ചെയ്‌തിട്ടുണ്ടാകും, എന്നാൽ ഈത്തപ്പഴം കൊണ്ട് കുക്കിസ് ഉണ്ടാക്കിയിട്ടുണ്ടോ. ഈ റമദാന് ഈത്തപ്പഴ കുക്കീസ് ട്രൈ ചെയ്യാം.
ഈന്തപ്പഴ കുക്കീസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഇതിനാവശ്യമുള്ള സാധനങ്ങള്‍
മൈദ – ഒരു കപ്പ്
പഞ്ചസാര – അര കപ്പ്
ഉപ്പ് – ഒരു ടീസ്പൂണ്
ബേക്കിംഗ് പൌഡര്‍ – അര ടീസ്പൂണ്‍
സോഡാ പൊടി – അര ടീസ്പൂണ്‍
ബട്ടര്‍ – കാല്‍ കപ്പ്
മുട്ട – രണ്ടെണ്ണം
വാനില എസ്സന്‍സ് – ഒരു ടീസ്പൂണ്‍
ഈത്തപ്പഴം -20 എണ്ണം ( നന്നായി അരച്ചെടുത്ത്)
തയ്യാറാക്കുന്ന വിധം:
മൈദയില്‍ ബേക്കിംഗ് പൌഡര്‍, സോഡാ പൊടി ഇവ ചേര്‍ത്ത് അരിപ്പയില്‍ നന്നായി അരിച്ചെടുക്കുക. പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. അതിലേക്ക് ബട്ടര്‍, മുട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ കൂട്ടിലേക്ക് വാനില എസ്സന്‍സ്, അരച്ച് വെച്ചിരിക്കുന്ന ഈത്തപ്പഴം എന്നിവ ചേര്‍ക്കുക.ഓവന്‍ പത്തു മിനിറ്റ് 150 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടുക.അതിലേക്കു ഓരോ സ്പൂണ്‍ വീതം തയ്യാറാക്കിയ കൂട്ട് വയ്ക്കുക. അതിനു ശേഷം ചെറുതായി പ്രെസ്സ് ചെയ്തു പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 150 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ് പുറത്തെടുത്ത് തണുത്തതിനു ശേഷം സെർവിങ് പ്ളേറ്റിലേയ്ക്ക് വിളമ്പുക
Post Your Comments