സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പുറത്തുവിട്ട ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നൈറ്റ് ക്ലബ്ബില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കെയ്റ്റ് രാജകുമാരിയും വില്യം രാജകുരനുമുള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മാക്‌സ് ബട്ടര്‍വര്‍ത്ത് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2005-2008 വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ നിശാപാര്‍ട്ടികളില്‍ നിന്നും പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
അടിച്ച് പൂസായാല്‍ ഏത് വലിയ ആളാണെങ്കിലും കണക്കാണ്. ഫാഷന്‍ നോക്കാന്‍ പോയിട്ട് നാണം മറച്ച് ഒന്ന് വസ്ത്രം ധരിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഹാരി രാജകുമാരന്‍, ഇംഗ്ലീഷ് ഗായിക ചെറില്‍ എന്നിവരുടെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. അടിച്ച് പൂസായി കൂട്ടുകാരിയുടെ സഹായത്തോടെ നടക്കുന്ന ചെറിലിന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. മാത്രമല്ല മദ്യപിച്ച് ലെക്ക്‌കെട്ട് കേയ്റ്റും വില്യവും വെവ്വേറെ കാറുകളില്‍ കൊട്ടാരത്തിലേക്ക് മടങ്ങുന്ന ഫോട്ടോഗ്രാഫുകളാണ് മാക്‌സ് പരസ്യമാക്കിയിരിക്കുന്നത്.
2007ലായിരുന്നു കേയ്റ്റിന്റെ ചിത്രം പകര്‍ത്തിയിരുന്നതെന്ന് മാക്‌സ് വെളിപ്പെടുത്തുന്നു. ലണ്ടനിലെ മെയ്ഫെയറിലുള്ള ഹോട്ട് സ്‌പോട്ട് മഹികിയില്‍ നിന്നുമായിരുന്നു പുലര്‍ച്ചെ മൂന്ന് മണിക്ക് കേയ്റ്റ് ലഹരിയില്‍ പുറത്തേക്ക് വന്നതെന്നും മാക്‌സ് വെളിപ്പെടുത്തുന്നു. എവിടെയാണ് പോകേണ്ടതെന്ന് ടാക്‌സി ഡ്രൈവറോട് കേയ്റ്റ് പറഞ്ഞിരുന്നുവെന്നും തുടര്‍ന്ന് ഹാരിയും വില്യവും രാജകീയ വാഹനങ്ങളില്‍ കൊട്ടാരത്തിലേക്ക് പോകുന്നത് തനിക്ക് പകര്‍ത്താനായെന്നും മാക്‌സ് പറയുന്നു.
പിക്കാഡിലിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന വിക്ടോറിയ ബെക്കാമിനെ ഫോട്ടോഗ്രാഫര്‍മാര്‍ വളഞ്ഞിരിക്കുന്ന ഫോട്ടോയും മാക്‌സ് പുറത്ത് വിട്ടിട്ടുണ്ട്. തന്റെ കാറിനടുത്തേക്ക് എത്താന്‍ വിക്ടോരിയ പാടുപെടുന്നതായി ഇതില്‍ കാണാം. ഡേവിഡ് ബെക്കാം ആളുകളെ വകഞ്ഞ്മാറ്റി നീങ്ങുന്ന ഫോട്ടോയും മാക്‌സ് പുറത്ത് വിട്ടിട്ടുണ്ട്.
Post Your Comments