Latest NewsKeralaNews

വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കൂ; ചിന്താ ജെറോമിനോട് സോഷ്യൽ മീഡിയ

പൊതുജനസേവകയായ താന്‍ മുന്നണിപ്പോരാളിയാണെന്ന് അവകാശപ്പെട്ടാണ് ചിന്താ ജെറോം നേരത്തെ വാക്‌സിന്‍ എടുത്തത് വിവാദത്തിലായിരുന്നു

തിരുവനന്തപുരം: ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് വാക്‌സിന്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റുമാണ്. തങ്ങളുടെ അധികാരം ഉപയോഗിച്ച്‌ ആദ്യം വാക്‌സിന്‍ എടുക്കാതെ നാല്പതുകാർക്കുള്ള വാക്സിൻ എത്തുന്നവരെ കാത്തിരുന്നതാണു ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകാൻ കാരണം. ചിത്രത്തിനൊപ്പം കോവിഡ് മുന്നണിപ്പോരാളിയാണെന്നവകാശപ്പെട്ട് ഊഴം വരുന്നതിന് മുമ്ബേ വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോമിനു സോഷ്യൽ മീഡിയയിൽ വിമര്‍ശനമുയരുന്നു.

read also: കോവിഡ് മരണ നിരക്കില്‍ വന്‍ വര്‍ധന; ജൂണ്‍ ആദ്യ വാരം മുതല്‍ കുറയുമെന്ന് പ്രതീക്ഷ

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്കെല്ലാമായിരുന്നു വാക്‌സിന് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പൊതുജനസേവകയായ താന്‍ മുന്നണിപ്പോരാളിയാണെന്ന് അവകാശപ്പെട്ടാണ് ചിന്താ ജെറോം നേരത്തെ വാക്‌സിന്‍ എടുത്തത് വിവാദത്തിലായിരുന്നു . ഇപ്പോള്‍ വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കാനാണ് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ ചിന്താ ജെറോമിനെ ഉപദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button