ഭുവനേശ്വര്‍: ഇന്ത്യയില്‍ സെക്സ് റാക്കറ്റുകള്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി നിരവധി സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. ഭുവനേശ്വറില്‍ നിന്നുമാണ് ഇത്തരത്തില്‍ കൂടുതലും വാര്‍ത്തകള്‍ പുറത്തെത്തുന്നത്. എച്ച്2ഒ സ്പാ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെയാണ് പിടികൂടിയത്. വീട് വാടകയ്ക്ക് എടുത്ത് വീട്ടിലായിരുന്നു സ്പായുടെ പേരില്‍ പെണ്‍വാണിഭം നടന്നത്.
also read:നീലച്ചിത്ര നിര്‍മ്മാതാക്കളും ഹൈ ക്ലാസ് സെക്സ് റാക്കറ്റും പിടിയില്‍
ഭുവനേശ്വറിലെ ബാപുജി നഗര്‍ പ്രദേശത്താണ് സംഭവം. പോലീസ് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ഇവരുടെ പക്കല്‍ അകപ്പെട്ട മൂന്ന് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. വീടിന്റെ ഉടമയുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മസാജ് പാര്‍ലര്‍ ആയി തുടങ്ങിയ സ്ഥാപനത്തില്‍ പെണ്‍വാണിഭം നടത്തുകയായിരുന്നു. വീടിന് മുന്നില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇവരുടെ പക്കല്‍ നിന്നും ഹൈടെക് മെഷീനുകളും ക്യാമറകളും മറ്റും പോലീസ് കണ്ടെടുത്തു.
Post Your Comments