Latest NewsNewsIndia

നീലച്ചിത്ര നിര്‍മ്മാതാക്കളും ഹൈ ക്ലാസ് സെക്‌സ് റാക്കറ്റും പിടിയില്‍

ബിഹാര്‍: നീലച്ചിത്ര നിര്‍മാതാക്കളായ ഹൈക്ലാസ് സെക്‌സ് റാക്കറ്റിനെ പോലീസ് പിടികൂടി. പട്‌നയിലെ ഒരു ധനികരുടെ കോളനിയില്‍ നിന്നുമാണ് ഇവര്‍ പടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബിഹാര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഫ്‌ലാറ്റ് വാടകയ്ത്ത് എടുത്തായിരുന്നു ഇവര്‍ നീലച്ചിത്ര നിര്‍മ്മാണവും ലൈംഗിക ഇടപാടുകളും നടത്തിയിരുന്നത്.

ലൈംഗിക ഉത്തേജകം സാധ്യമാകുന്ന ഗുളികകളും നിരവധി സിഡികളും നീലച്ചിത്രം നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു. ഫ്‌ലാറ്റിലെ സ്ത്രീകളും പുരുഷന്മാരും മറ്റുള്ളവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നു എന്ന് പ്രദേശത്ത് നിന്ന് പരാതിയും ലഭിച്ചുവെന്ന് പോലീസ് പറയുന്നു.

ഫ്‌ലാറ്റില്‍ ചില കൊള്ള സംഘത്തിലെ അംഗങ്ങളും സന്ദര്‍ശനം നടത്തിയിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച ആരോ വിളിച്ച് കാര്യം പറയുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ ലഹരിയിലായ പുരുഷന്മാരെയും സ്ത്രീകളെയുമാണ് കണ്ടതെന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button