ദുബായ് : ഏകദേശം അറുപത് വയസ് തോന്നിയ്ക്കുന്ന ഈ വൃദ്ധന്‍ കുറച്ചു നാളുകളായി കടവരാന്തകളില്‍ അന്തിയുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടാണ് കടക്കാരും ജോലിക്കാരും ഇയാളെ ശ്രദ്ധിച്ചത് .. ആ വൃദ്ധന്‍ ആരാണെന്നോ, എവിടെ നിന്ന് വന്നയാളാണെന്നോ ആര്‍ക്കുമറിയില്ല. എന്തെങ്കിലും ചോദിച്ചാല്‍ മൗനം മാത്രമാണ് മറുപടി. ആന്ധ്രപ്രദേശ് സ്വദേശിയെന്ന് തോന്നിക്കുന്ന അറുപതിനോടടുത്ത തൊഴിലാളിയാണ് കഴിഞ്ഞ കുറേ മാസങ്ങളായി മുഹൈസിന ശ്മശാനത്തിനടുത്ത കടകളുടെ വരാന്തയില്‍ രാവും പകലും ചെലവഴിക്കുന്നത്.
കടയുടമകളോ മറ്റോ എന്തെങ്കിലും ഭക്ഷണം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ ഇയാള്‍ കഴിക്കുന്നുള്ളൂ. പലപ്പോഴും മുഴു പട്ടിണിയാണ്. ആരോഗ്യം പാടേ ക്ഷയിച്ചിരിക്കുന്നു. എങ്കിലും ആരോടും പരിഭവമില്ലാതെ നാളുകള്‍ തള്ളിനീക്കുകയാണ് ഇയാള്‍. ആരെങ്കിലും വിവരങ്ങള്‍ ചോദിച്ചാല്‍ കൃത്യമായി മറുപടി പറയുന്നില്ല.
സന്ദര്‍ശക വീസയിലാണ് യുഎഇയിലെത്തിയതെന്നും പാസ്‌പോര്‍ട് ആരോ വാങ്ങിച്ചുകൊണ്ടുപോയെന്നും മാത്രം തന്നോട് പറഞ്ഞതായും നേരിയ രീതിയില്‍ മാനസികാസ്വാസ്ഥ്യമുള്ളതായി കരുതുന്നതായും കഴിഞ്ഞ ദിവസം ഇയാളെ സമീപിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഹസന്‍ ചാലിയം പറഞ്ഞു. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ 055 278 5409 / 056 466 9007 എന്ന നമ്പരില്‍ ബന്ധപ്പെടുക
Post Your Comments