തിരുവനന്തപുരം: സംസ്ഥാനത്താകെ നിപ വൈറസ് ഭീതി പടര്‍ന്ന് പിടിച്ചിരിക്കെ വൈറസ് വ്യാപനത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ നിറഞ്ഞ സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴി പരക്കുകയാണ്. ഇതോടെ ബ്രോയിലര്‍ ചിക്കന്‍ വഴി നിപ വൈറസ് പടരുന്നുവെന്ന നവ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
നിപ വൈറസിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തിയ പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുന്ന ചേര്‍ത്തല സ്വദേശി മോഹനന്, ജേക്കബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെ തൃത്താല പോലീസ് കേസെടുത്തിരുന്നു.
Post Your Comments