മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റ് വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സലാല വിമാനത്താവളം അടച്ചിട്ടു. ശനിയാഴ്ച രാവിലെയോടെ മെകുനു സലാല തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ സർക്കാർ ജാഗ്രതാ നിര്‍ദേശം നൽകി.
ALSO READ: ഓഖിക്ക് ശേഷം നാശം വിതയ്ക്കാന്‍ ഇന്ത്യന്‍
‘മെകുനു എത്തുന്നതോടെ തിരമാലകള്‍ അഞ്ചു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
തെക്കന്‍ ശര്‍ഖിയ മേഖലയിലും കടല്‍ പ്രക്ഷുബ്ദമായിരിക്കും. ഇവിടെ തിരമാലകള്‍ മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയർന്നേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ‘മെകുനു’ കൊടുങ്കാറ്റ് കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റായി മാറിയിരുന്നു. നിലവില്‍ കാറ്റിന് മണിക്കൂറില്‍ 135 മുതല്‍ 117 കിലോമീറ്റര്‍ വരെയാണ് വേഗത.
Post Your Comments