ദോഹ : കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഏജന്റുമാര്‍ വഴി ഖത്തറിലേയക്ക് പോയ യുവാക്കളാണ് ദോഹ ജയിലില്‍ കഴിയുന്നത്. വിസ ശരിയാക്കി കൊടുത്ത ഈ സംഘം യാത്രയ്ക്ക് തൊട്ട് മുമ്പായി യുവാക്കളറിയാതെ അവരുടെ ബാഗുകളില്‍ കഞ്ചാവ് പൊതികള്‍ വെച്ചിരുന്നുവെന്നാണ് യുവാക്കളുടെ കുടുംബങ്ങള്‍ ആരോപിയ്ക്കുന്നത്. യുവാക്കള്‍ ഖത്തറില്‍ ഇറങ്ങിയതും വിമാനത്താവളത്തിലെ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
ജയിലുകളില്‍ കഴിയുന്ന യുവാക്കളുടെ മോചനത്തിനായി നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഖത്തറിലേക്കു വിസ സംഘടിപ്പിച്ചു കൊടുത്തശേഷം ബാഗുകളില്‍ കഞ്ചാവുപൊതികള്‍കൂടി കൊടുത്തുവിട്ടതിനെ തുടര്‍ന്നു മക്കള്‍ ജയിലിലായെന്ന് ആരോപിച്ച് ഇവരുടെ അമ്മമാരാണു ഹൈക്കോടതിയെ സമീപിക്കുന്നത്
കേരളത്തിലും പുറത്തുമായി ഇത്തരം അറുപതിലധികംപേര്‍ ചതിക്കപ്പെട്ടെന്നു കാണിച്ചാണ് രണ്ട് അമ്മമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നത്. ഏഞ്ചല്‍വാലി പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ, അങ്കമാലി മൂക്കന്നൂര്‍ കരോട്ടുവീട്ടില്‍ ഉഷ എന്നിവരാണ് ഇതു സംബന്ധിച്ചു പരാതി നല്‍കുക. റോസമ്മയുടെ മകന്‍ കെവിനും ഉഷയുടെ മകന്‍ ആഷിക്കും ഉള്‍പ്പെടെ അറുപതിലധികം ആളുകളെ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയ കാരിയര്‍മാരായി മാറ്റിയെന്നാണ് ആരോപണം.
Post Your Comments