യുഡിഎഫിനുള്ള പിന്തുണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണി. കേരളാ കോണ്‍ഗ്രസ് സമ്മേളനം നടത്തി യുഡിഎഫിനെ പിന്തുക്കണമെന്നും കെഎം മാണി വ്യക്തമാക്കി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി സംവിധാനത്തെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനം എടുക്കും. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനത്തിന്റെ പിന്നാലെയല്ല പോകേണ്ടത്. കേരളാ കോണ്‍ഗ്രസ് എപ്പോള്‍ യുഡിഎഫിനെ വിജയിപ്പിക്കാനാണ് തീരുമാനമെടുത്തത്.
കെപിസിസിയുടെയും യുഡിഎഫിന്റെയും നേതാക്കള്‍ പാലായിലെ വീട്ടിലെത്തി സ്നേഹം പ്രകടിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്തതോടെയാണ് കേരളാ കോണ്‍ഗ്രസ് താല്‍ക്കാലികമായി യുഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കെഎം മാണി പറഞ്ഞു. ശത്രുവിനെപ്പോലും സ്നേഹിക്കുക എന്നതാണ് തന്റെ നിലപാട്. പഴയ കാലത്ത് ഒരു പാട് പീഡനങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ അധികം വേദനിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊന്നും മനസില്‍ വെച്ചുകെണ്ടിരുന്നില്ലെന്ന് അദേഹം പറഞ്ഞു.
Post Your Comments