ന്യൂഡൽഹി: ഇനി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും കേന്ദ്രം നിരീക്ഷിക്കും. ഇതിനായി 716 ജില്ലകളിലും നിരീക്ഷകരെ നിയമികാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള ഉത്തരവ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിലക്കിയതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.
also read: സോഷ്യൽ മീഡിയയുടെ മറവിൽ ഇവിടം കലാപഭൂമിയാക്കുന്ന സാമൂഹ്യ വിപത്തുകളെ തിരിച്ചറിയുക
സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബ്’ രൂപവത്കരിച്ചാണ് സാമൂഹിക മാധ്യമങ്ങളിലെ ചെറുചലനം പോലും അപ്പപ്പോള്‍ അറിയാന്‍ ലക്ഷ്യമിടുന്നത്. വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ വായിക്കുകയും സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ അവയെ വ്യാഖ്യാനിച്ച് ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് നിരീക്ഷകരുടെ ചുമതല.
പ്രാദേശിക മാധ്യമങ്ങള്‍, പ്രാദേശിക പരിപാടികള്‍, പത്രങ്ങളുടെ പ്രാദേശിക എഡിഷനുകള്‍, ചാനലുകള്‍, എഫ്.എം. സ്റ്റേഷനുകള്‍, സാമൂഹികമാധ്യമങ്ങളിലെ പ്രമുഖ പ്രൊഫൈലുകള്‍ എന്നിവ സ്ഥിരമായി നിരീക്ഷിച്ചാണ് വിവരശേഖരണം. വിവിധ പരിപാടികള്‍ വിലയിരുത്തി ദിവസംതോറും കുറഞ്ഞത് ആറു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വാര്‍ത്താവിതരണ മന്ത്രാലയത്തിന് അയക്കണം. നിലവില്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനുകീഴില്‍ സാമൂഹിക മാധ്യമ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments