ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ (ശനിയാഴ്ച) രാവിലെ പത്തിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in, cbse.nic.in എന്നിവയില്‍ ഫലം ലഭ്യമാകും. കൂടാതെ ഈ വര്‍ഷം മുതല്‍ google.com-ലും ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 11.86 ലക്ഷം വിദ്യാര്‍ഥികളാണ് 4,138 സെന്ററുകളിലായി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.
നേരത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ കണക്ക്, സാമ്പത്തിക ശാസ്ത്രം പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നത് രാജ്യത്താകെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. പരീക്ഷയ്ക്ക് മുന്നു ദിവസം മുന്‍പേ മാർച്ച് 23ന് പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് അധ്യാപകൻ അടക്കം ചില പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.
CBSE Class 12 results for Academic Session 2017-18 to be declared on 26th of May.
— Anil Swarup (@swarup58) May 25, 2018
Also read : ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ കെണിയിലോ ? ഇത് കേള്‍ക്കൂ
Post Your Comments