ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്ത ഉപയോക്താക്കളെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിനു പിന്നാലെ ഇന്‌റര്‍നെറ്റ് ഭീമനായ ഗൂഗിളിനു നേരെയാണ് അടുത്ത ആരോപണം ഉയരുന്നത്. ആരോപണം ഉന്നയിച്ചിരിക്കുന്നത് മറ്റാരുമല്ല ഐടി രംഗത്തെ അതികായനായ ഒറാക്കിളാണ്. സെര്‍ച്ച് എന്‍ഞ്ചിന്‍ വമ്പനായ ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിയ്ക്കുന്ന കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ് ആരോപണം. ഫോണില്‍ ലൊക്കേഷന്‍ സെറ്റിങ് ഓഫ് ചെയ്തിട്ടിരുന്നാലും ഗൂഗിള്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന ആളുടെ ഐപി അഡ്രസ് വച്ച് ലൊക്കേഷനും ഇതിനു പുറമേ സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ചോരുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്.
ഇത്തരം വിവരങ്ങള്‍ വച്ചുള്ള ബിസിനസാണ് ഇതിനു പിന്നിലെന്നും ആരോപണത്തിലുണ്ട്. ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റ്, ഓണ്‍ലൈനായി വാങ്ങിയ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് ബിസിനസുകാര്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും മറിച്ചു വില്‍ക്കുന്നുവെന്നാണ് ആരോപണം. ഇത് ജിഗാ ബൈറ്റുകള്‍ വരുമെന്നും പ്രതിമാസം വലിയ തുകയാണ് ഇതിനായി ഈടാക്കുന്നതെന്നും പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായ തെളിവു സഹിതമുള്ള വിശദീകരണം പുറത്ത് വന്നിട്ടില്ല. ഉപയോക്താക്കളെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ധര്‍മ്മമെന്നും ഇത്തരം ആരോപണങ്ങളില്‍ ആളുകള്‍ ഭയപ്പെടരുതെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Post Your Comments