Kerala

നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരമായി ആരോഗ്യവകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ

കോഴിക്കോട്: നിപ്പ വൈറസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായി ആരോഗ്യ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ. നിലവില്‍ ആപ്പിന്റെ സേവനം കോഴിക്കോട് മാത്രമാണ് ലഭ്യമാകുക. കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പുറത്തിറക്കിയ ഈ നിപ്പ ഹെൽപ്പ് ആപ്പ് പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൌൺലോഡ് ചെയ്യാൻ കഴിയും. NipahApp.Qkopy.com എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭ്യമാകുന്നതാണ്.

Read Also: നിപാ വൈറസ് എത്തിയത് എവിടെ നിന്ന്? പോലീസും അന്വേഷിക്കുന്നു

തുടർന്ന് 7592808182 എന്ന ആരോഗ്യവകുപ്പിന്റെ നമ്പർ ഫോണിൽ സേവ് ചെയ്യണം. ഇതോടെ നിപ ബാധയെ കുറിച്ചുള്ള ആധികാരികമായ സന്ദേശങ്ങള്‍ മാത്രം ആപ് മുഖേന ഫോണില്‍ ലഭിക്കും. അതേസമയം നിപ്പ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0495- 2376063 എന്ന ഹെല്‍പ് ലൈനിലും ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button