
പെരിന്തൽമണ്ണ: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ വള്ളികുന്നം ബിസ്മി ഹൗസിൽ ഷംസിന്റെ മകനും മഞ്ചേരി ഇകെഎം കോളജിലെ വിദ്യാർഥിയുമായ ഷഹീൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ന് അങ്ങാടിപ്പുറം മേൽപ്പാലത്തിൽ വെച്ച് പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ പുറകിൽ ബൈക്ക് നിയന്ത്രണം തെറ്റി ഇടിക്കുകയും ഷഹീൻ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബൈക്കിടിച്ച വിവരം അറിയാതെ മുന്നോട്ടു പോയ ടാങ്കർ ലോറിയെ രാമപുരത്തുവച്ച് പോലീസ് പിടികൂടി.
Also read : ഈ രീതിയില്‍ കുട്ടികളെ ഉയര്‍ത്തിയാല്‍ അപകടം
Post Your Comments