നെടുമ്പാശേരി ;ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരന് പാമ്പു കടിയേറ്റു. മുഖ്യമന്ത്രി താമസിച്ചിരുന്ന നെടുമ്ബാശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ ഡ്യൂട്ടിയിലായിരുന്ന കളമശേരി എആർ ക്യാന്പിലെ സിവില്‍ പോലീസ് ഓഫീസറായ റോജിനെയാണ് പാമ്പു കടിച്ചത്. ഉടൻ തന്നെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജിൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നാൽ ഹോട്ടലില്‍ മുറി നല്‍കിയില്ല. പകരം സ്റ്റോര്‍ റൂമാണ് നല്‍കിയത്. ഇവിടെ വച്ചാണ് റോജിനു പാന്പുകടിയേറ്റത്.
also read ; വൈന്‍ ഉണ്ടാക്കാന്‍ പാമ്പിനെ കൊണ്ടുവന്നു; ഒടുവിൽ സംഭവിച്ചതിങ്ങനെ
Post Your Comments