മലപ്പുറം: നിപ വൈറല്‍ പനിമൂലം മലപ്പുറംജില്ലയിൽ മരിച്ച യുവതിയുടെ ഭര്‍ത്താവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറല്‍ പനിമൂലം കഴിഞ്ഞ ഞാറാഴ്ചയാണ് ഷിജിത മരിച്ചത്. ഇപ്പോൾ ഷിജിതയുടെ ഭര്‍ത്താവ് തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിനും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. . രോഗലക്ഷണങ്ങളേത്തുടര്ന്ന് യുവാവിന്റെ രക്തം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. ഷിജിത-ഉബീഷ് ദമ്പതികള്‍ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണു വൈറസ് ബാധയേറ്റതെന്നാണ് സംശയിക്കുന്നത്.
ALSO READ:നിപാ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നു
കഴിഞ്ഞ 15 മുതലാണ് ഇരുവര്‍ക്കും പനിയാരംഭിച്ചത്. അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന ഉബീഷിനെ പരിചരിച്ച് ഷിജിത ഒരാഴ്ച ആശുപത്രിയിലുണ്ടായിരുന്നു. ഈസമയത്താണു ഷിജിതയ്ക്കു വൈറസ് ബാധ കണ്ടെത്തിയത്. ഷിജിതയുടെ മരണത്തേത്തുടര്ന്ന് ഉബീഷിനെ വീണ്ടും പരിശോധിച്ചപ്പോഴാണു നിപ വൈറസ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരെയും പനിക്കു ചികിത്സ തേടിയെത്തിയ മൂന്നുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നു വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം നിപ വൈറല്‍ പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ കോഴിക്കോടു സര്‍വകക്ഷിയോഗം ചേരും.
Post Your Comments