കോഴിക്കോട്: നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്‍പറേഷന്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് മാവൂര്‍ വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാരായ ബാബു,ഷാജി എന്നിവര്‍ക്കെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നിപ്പാ വെെറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം അധികൃതര്‍ വിസമ്മതിച്ചിരുന്നു. നിപ്പാ വൈറസ് ബാധയേല്‍ക്കുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ടാണ് മൃതദേഹം സംസ്കരിച്ചത്. നാദാപുരം ചെക്യാട് സ്വദേശി അശോകന്റെ മൃതശരീരം സംസ്‌കരിക്കാന്‍ വിസമ്മതിച്ച സംഭവത്തിലും പോലീസ് കേസെടുത്തു.
അശോകന്റെ മൃതശരീരം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാന ജീവനക്കാരെ സമീപിച്ചപ്പോള്‍ യന്ത്രതകരാറെന്ന് പറഞ്ഞ് കൈയ്യോഴിഞ്ഞു. തുടര്‍ന്ന് മാവൂര്‍ റോഡിലെ പരമ്പരാഗത ശ്മശാനത്തിലെത്തി സംസ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അവിടുത്തെ ജീവനക്കാര്‍ എതിര്‍പ്പുയര്‍ത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
Post Your Comments