![bribe case village officer arrest](/wp-content/uploads/2018/05/village-officer-arrest.png)
ചിറ്റൂര്‍: കൈക്കൂലിക്കാരനായ വില്ലേജ് ഓഫീസര്‍ കയ്യോടെ പിടിയിൽ. വലിയവള്ളം സ്‌പെഷല്‍ വില്ലേജ് ഓഫീസറായ വിളയോടി എരളംപുള്ളിയില്‍ രാമചന്ദ്രനാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്.
ഇയാൾ പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി കൊഴിഞ്ഞാമ്ബാറ കരിമണ്ണിലെ മണികണ്‌ഠനില്‍ നിന്നും 3000 രൂപ ആവശ്യപ്പെട്ടിരുന്നു.
also read: കർണ്ണാടകയിലെ കൈക്കൂലി സംഭാഷണം വ്യാജം
ഏപ്രില്‍ 20ന് പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും പണം നല്‍കിയെങ്കില്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ് തരാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ഓഫീസർ. തുടർന്ന് മണികണ്‌ഠന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടർന്ന് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘം ബുധനാഴ്‌ച്ച വൈകുന്നേരം മൂന്നോടെ വില്ലേജ് ഓഫീസിൽ എത്തി. കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Post Your Comments