ബംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് എംഎൽ എ കൂറുമാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോണ്‍കോളുകള്‍ വ്യാജമെന്ന് സംശയം. വിശ്വാസവോട്ടില്‍ നിന്ന് വിട്ടു നിന്നാല്‍ കോണ്‍ഗ്രസിന്റെ യെല്ലാപ്പുര്‍ എം.എല്‍.എ ശിവറാം ഹെബ്ബാറിന് 15 കോടി രൂപ നല്‍കാമെന്ന് ബി.ജെ.പി നേതാവ് ഹെബ്ബാറിന്റെ ഭാര്യയോട് പറയുന്നതാണ് ഇൗ സംഭാഷണം. എന്നാല്‍ ഇൗ സംഭാഷണത്തിലുള്ള സ്ത്രീ ശബ്ദം തന്‍റ ഭാര്യ വനജാക്ഷിയുടെതല്ലെന്ന് ഹെബ്ബാര്‍ പറഞ്ഞു.
ഇത്തരം ആവശ്യവുമായി തന്നെയോ ഭാര്യയേയോ ആരും സമീപിച്ചിട്ടില്ലെന്നും ഹെബ്ബാര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിരവധി കോള്‍ റെക്കോര്‍ഡുകളാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. യെദിയൂരപ്പയും മകനുമുള്‍പ്പെടെ കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഒാഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. അതിലൊരു സംഭാഷണമാണ് വിവാദമായത്. വിശ്വാസവോട്ടില്‍ വിജയിക്കാനായി ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ സമീപിക്കുന്നതറിഞ്ഞ ഉടന്‍ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡു ചെയ്യാന്‍ നേതൃത്വം എല്ലാവരോടും ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
Post Your Comments