ചെറുകുന്ന്: അയല്‍ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തക്കം കിട്ടുമ്പോഴൊക്കെ പ്രണയം നടിച്ചു പീഡിപ്പിച്ച 21കാരന്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് .പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ വെച്ചും മറ്റുമാണ് കോളേജ് വിദ്യാർത്ഥിയായ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
എന്നാല്‍ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലും പുറം ലോകം അറിയുന്നത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടില്‍വച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി 21കാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കീഴറ വള്ളുവന്‍കടവ് സ്വദേശി പുതുക്കേന്‍ ഹൗസില്‍ പി. രാഹുലിന്റെ പേരില്‍ കണ്ണപുരം പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
Post Your Comments