Latest NewsKerala

വര്‍ക്കലയില്‍ ദളിതരെ കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാർത്തക്ക് പിന്നിൽ

കൊല്ലം: വര്‍ക്കലയില്‍ ദളിതരെ കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തയ്ക്ക് പിന്നിൽ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും വാർത്ത തെറ്റെന്നും സ്ഥലം എം എൽ എ, വി. ജോയി. വര്‍ക്കല കരുന്നിലക്കോട് കുളത്തില്‍ കുളിക്കാന്‍ ദളിതരെ അനുവദിക്കുന്നില്ലെന്ന വാര്‍ത്ത ക‍ഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവവും ഇവിടെ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നതെന്നാണ് എം എൽ എ യുടെ പക്ഷം.

വര്‍ഷങ്ങള്‍ക്കു മുൻപ് സ്ഥലത്തെ ഒരു അധ്യാപകന്‍ നാട്ടുകാര്‍ക്ക് വേണ്ടി വിട്ടുനല്‍കിയതാണ് ഉറവ വറ്റാത്ത ഈ കുളം. അന്നുമുതല്‍ ഇന്നു വരെ ആർക്കും ഇവിടെ വിലക്ക് കല്‍പ്പിച്ചിട്ടില്ലന്ന് സ്ഥലഉടമ തന്നെ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു വാർത്ത അറിഞ്ഞു സ്ഥലത്തെത്തിയ  എം എല്‍ എയും ജനപ്രതിനിധികളും പ്രദേശത്തെ ദളിതരായവര്‍ കുളം ഉപയോഗിക്കുന്നതിന് നേതൃത്വം നല്‍കിയാണ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button