പാറശാല: എംഎല്‍എയും പൊതുജനങ്ങളും എന്ന പേരില്‍ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഗ്രൂപ്പിന്റെ പ്രവർത്തനം നിർത്തി. പാറശ്ശാല എം.എല്‍.എ. സി.കെ.ഹരീന്ദ്രനും പൊതുജനങ്ങളുമെന്ന പേരില്‍ എം.എല്‍.എ.യുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഒരു അംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾക്ക് ഇത് ഡിലീറ്റ് ചെയ്യാൻ സാധിച്ചില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ ഗ്രൂപ്പില്‍ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ഗ്രൂപ്പ് അംഗങ്ങളോട് ക്ഷമ ചോദിച്ചു. സ്ത്രീകളും അംഗങ്ങളായുള്ള ഗ്രൂപ്പിന്റെ പ്രവർത്തനം തന്നെ ഇതോടെ നിർത്തിവെക്കുകയായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ളവരും ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു.
Post Your Comments